Times Kerala

മസ്തിഷ്‌ക ജ്വരത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

 
മസ്തിഷ്‌ക ജ്വരത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയില്‍ മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ച 10 വയസുകാരിയുടെ വീട്ടില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പരിസരപ്രദേശങ്ങളില്‍ നിന്ന് സാംപിളുകളും ശേഖരിച്ചു. പനി ഉള്‍പ്പെടെയുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.മങ്കടയിലേയും നിലമ്ബൂരിലേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ്‌ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച 10 വയസുകാരിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. സമീപത്തെ ജലാശയങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ രോഗാണുവിന്റെ ഉറവിടം കണ്ടെത്താനാകൂ. സാംപിളുകളുടെ പരിശോധനക്കും വിവിധ ആശുപത്രികളുടെ ഏകോപനത്തിനും പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.പനി, തൊണ്ടവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന കര്‍ശന നിര്‍ദേശമാണ് പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയിട്ടുളളത്.

Related Topics

Share this story