Times Kerala

എറണാകുളം ജില്ല ജയിലിൽ പെട്രോൾ പമ്പ്

 
എറണാകുളം ജില്ല ജയിലിൽ പെട്രോൾ പമ്പ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​നി​ത ജ​യി​ലി​ലും എ​റ​ണാ​കു​ളം ജി​ല്ല ജ​യി​ലി​ലും പെ​ട്രോ​ൾ പ​മ്പ് സ്ഥാ​പി​ക്കുന്നു. ഇ​തു സം​ബ​ന്ധി​ച്ചു ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ജ​യി​ൽ മേ​ധാ​വി ഋ​ഷി​രാ​ജ്സിം​ഗ് പ​റ​ഞ്ഞു. വ​നി​ത ജ​യി​ലി​ലെ പ​ത്ത് അ​ന്തേ​വാ​സി​ക​ൾ​ക്ക് ഇ​തു​വ​ഴി തൊ​ഴി​ൽ ന​ൽ​കാ​നാ​കും. രാ​ജ്യ​ത്തെ ഒ​രു വ​നി​ത ജ​യി​ലി​ൽ ന​ട​ത്തു​ന്ന പ്ര​ഥ​മ സം​രം​ഭ​മാ​യി​രി​ക്കും ഇ​ത്.

നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം, വി​യ്യൂ​ർ, ക​ണ്ണൂ​ർ, സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ലും ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലും ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​ട്രോ​ളി​യം ഔ​ട്ട്‌ലെ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഓ​രോ പ​മ്പി​ലും പ​തി​ന​ഞ്ചോ​ളം അ​ന്തേ​വാ​സി​ക​ൾ​ക്കു തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്.

Related Topics

Share this story