Nature

കുമ്മനത്തിനെതിരായ കേസ്; ബിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു

തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കേസെടുത്ത പോലീസ് നടപടിക്കെതിരെ ബിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് സംസ്ഥാനത്തുടനീളം കവലകളിലും വീട്ടു മുറ്റങ്ങളിലുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കുമ്മനം രാജശേഖരനെതിരായ രാഷ്ട്രീയനീക്കം പ്രതിരോധിക്കാൻ അണിനിരന്നു.

മതിയായ തെളിവുകളോ പരാതിക്കാരന്റെ പരാമർശങ്ങളോ ഇല്ലാതെയാണ് കുമ്മനം രാജശേഖരനെ കേസിൽ പ്രതി ചേർത്തതെന്ന് ആരോപിച്ചായിരുന്നു ബിജെപി സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്. വീട്ടുമുറ്റങ്ങളിലും കവലകളിലും കരിങ്കൊടിയും പ്ലക്കാർഡുകളുമായിട്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.