Times Kerala

സംസ്ഥാനത്തു പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു

 
സംസ്ഥാനത്തു പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടും പോസിറ്റിവിറ്റി നിരക്കിൽ കുറവ്. 64,789 സാമ്പിളുകൾ പരിശോധിച്ചതിൽ 8511 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 26 മരണങ്ങൾക്കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആശങ്കക്കിടയിലും നേരിയ ആശ്വാസം പകരുന്നതാണ് ഇന്നത്തെ കണക്കുകൾ. 64,789 സാമ്പിളുകൾ പരിശോധിച്ചിട്ടും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്താത്തത് ശുഭസൂചനയാണ്. വരുംദിവസങ്ങളിലെ സാഹചര്യവും നിർണായകമാകും. 13.13 ശതമാനമാണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്.

Related Topics

Share this story