chem

പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി

ഡ​മാ​സ്ക​സ്: പ്ര​ക​ട​നം മോ​ശ​മാ​യ​തി​ന്‍റെ പേ​രി​ൽ വ​നി​താ സ്പീ​ക്ക​ർ ഹ​ദി​യാ ഖ​ലാ​ഫ് അ​ബ്ബാ​സി​നെ സി​റി​യ​ൻ പാ​ർ​ല​മെ​ന്‍റ് പു​റ​ത്താ​ക്കി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം ചേ​ർ​ന്നാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. ഡെപ്യൂട്ടി സ്പീക്കർ ന​ജ്ദാ​ത് ഇ​സ്മ​യി​ൽ അ​ൻ​സോ​റി​നെ ത​ത്കാ​ലി​ക സ്പീ​ക്ക​റാ​യി നി​യ​മി​ച്ചു.

സി​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ സ്പീ​ക്ക​റാ​യ ആ​ദ്യ വ​നി​ത​യാ​ണ് ഹ​ദി​യ. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ലാ​ണ് ഹ​ദി​യാ​യെ സ്പീ​ക്ക​റാ​യി നി​യ​മി​ച്ച​ത്.

You might also like

Comments are closed.