Times Kerala

ജീവിതത്തിലാദ്യമായാണ് ഞാന്‍ ഇത്തരത്തിലൊരു ബ്യൂട്ടി ഫോട്ടോഷൂട്ട് ചെയ്യുന്നത്., വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു..;ഫോട്ടോഷൂട്ടിനെ കുറിച്ച് അമൃത!

 
ജീവിതത്തിലാദ്യമായാണ് ഞാന്‍ ഇത്തരത്തിലൊരു ബ്യൂട്ടി ഫോട്ടോഷൂട്ട് ചെയ്യുന്നത്., വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു..;ഫോട്ടോഷൂട്ടിനെ കുറിച്ച് അമൃത!

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഗായിക അമൃത.കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ ഫോട്ടോഷൂട്ടിലേക്ക് നയിച്ച ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

മോഡലിങ്ങും ഫാഷനും തനിക്ക് വഴങ്ങുമോ എന്നു സംശയിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു എങ്കിലും ഇപ്പോൾ സംശയിച്ചു മാറി നിൽക്കുന്ന ആൾ അല്ല താൻ എന്ന് പറയുകയാണ് അമൃത. ജീവിതത്തിലാദ്യമായാണ് ഞാന്‍ ഇത്തരത്തിലൊരു ബ്യൂട്ടി ഫോട്ടോഷൂട്ട് ചെയ്യുന്നത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ട്. ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയാതായി അമൃത മനോരമയോട് പറഞ്ഞു.

റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് തമിഴിൽ നിന്നൊക്കെ ഏതാനും ഓഫറുകൾ വന്നിട്ടുണ്ടായിരുന്നു. പക്ഷേ അന്നൊന്നും അതിന്റെ മൂല്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. മാത്രവുമല്ല, അതിനുള്ള ആത്മവിശ്വാസവും എനിക്കില്ലായിരുന്നു. ഇപ്പോൾ പക്ഷേ ആ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ എന്ന ദു:ഖവും തോന്നുന്നുണ്ട്.

Related Topics

Share this story