Times Kerala

ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം’..; ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

 
ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം’..; ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

അകം മ്യൂസിക്ക് ബാന്‍ഡിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.തന്നെപറ്റി ഇതുവരെയും അധികമാര്‍ക്കും അറിയാത്തൊരു കാര്യമാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തോള്‍ എല്ലിന് താഴെ നെഞ്ചിന്‍ കുഴിയില്‍ ഒരു ഗോദ്‌റെജിന്റെ പൂട്ടോളം വലിപ്പമുളള പേസ്‌മേക്കറുമായി ഇത് നാലാം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന എറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും എന്നാണ് പുതിയ ചിത്രം പങ്കുവെച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തിനും ഡോക്ടര്‍മാര്‍ക്കും ഒരുപാട് നന്ദി. സ്‌നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്‌നേഹം. മോര്‍ പവര്‍ ടു മീ.

നബി; കുളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല, കണ്ണുപൊട്ടന്‍ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. ഹരീഷ് ശിവരാമകൃഷണന്‍ കുറിച്ചു.

 

 

Related Topics

Share this story