Times Kerala

പൊലീസുകാരെ മർദിച്ച സംഭവത്തിൽ കഞ്ചാവ് സംഘത്തിലെ രണ്ടു പേർ പിടിയിൽ

 
പൊലീസുകാരെ മർദിച്ച സംഭവത്തിൽ കഞ്ചാവ് സംഘത്തിലെ രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത ക​ഞ്ചാ​വ് സം​ഘത്തിലെ രണ്ടുപേർ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട പ​ട്ട​കു​ളം ക​ല്ലാ​മം ഭാ​ഗ​ത്താ​ണ് ക​ഞ്ചാ​വ് സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ എ ​എ​സ് ഐ ​ഉ​ൾ​പ്പ​ടെ മൂ​ന്നു പോ​ലീ​സു​കാ​രെ​യാ​ണ് സം​ഘം മ​ർ​ദി​ച്ച​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു .

ബുധനാഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ക്കു​ന്നുവെ​ന്ന വി​വ​രം ലഭിച്ചു പൊലീസ് പെട്രോളിങ് സംഘം സ്ഥലത്തെത്തിയത്. ഇവിടെ കൂടി നിന്നവരോട് വിവരം അന്വേഷിക്കുന്നതിനിടെയാണ് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന ചിലർ അവിടേക്ക് എത്തിയത്. അവർ പൊലീസിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. മാ​രാ​ക​യു​ധ​ങ്ങ​ളു​മാ​യി ആ​യി​രു​ന്നു സം​ഘം പോ​ലീ​സി​നെ മ​ർ​ദി​ച്ച​ത്. മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.പൊലീസുകാരെ ആക്രമിച്ചശേഷം അക്രമികൾ വാഹനത്തിന് മുകളിൽ കയറുകയും ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.

പൊലീസ് വാഹനത്തിന്‍റെ സൈറൺ ലൈറ്റും സംഘം തകർത്തു. പൊലീസിനെതിരെ സംഘം ഭീഷണി മുഴക്കുകയും അസഭ്യവർഷം നൽകുകയും ചെയ്തു. അതിനിടെ കൂടുതൽ പൊലീസുകാർ സംഭവസ്ഥലത്തെത്തിയതോടെ അക്രമിസംഘം ഓടിരക്ഷപെട്ടു. ഇതിനിടെ രണ്ടുപേരെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുനനു.

Related Topics

Share this story