Times Kerala

മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫിസിലെ നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്

 
മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫിസിലെ നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്

 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസിലെ നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കൊവിഡ് ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയാണ് നാല് ജീവനക്കാര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയത്. പ്രൈവറ്റ് സെക്രട്ടറിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വ്യക്തമായത്. 40 ഓളം പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ പളനിസ്വാമിയുടെ ഓഫിസിലെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

12ാം തിയ്യതിയാണ് മധുര സ്വദേശിയായ ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പളനിസ്വാമിയുടെ ഫോട്ടോഗ്രാഫര്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.രോഗബാധ കണ്ടെത്തിയവരോട് ഹോം ക്വാറന്റൈനിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് പക്ഷേ, രോഗലക്ഷണമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.

Related Topics

Share this story