Times Kerala

കോഴിക്കോട്ട് ഇരുനില കെട്ടിടം തകര്‍ന്നു:ഒരു മരണം 

 
കോഴിക്കോട്ട് ഇരുനില കെട്ടിടം തകര്‍ന്നു:ഒരു മരണം 

 

കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. അഗ്നി ശമന സേന കെട്ടിടത്തിന് ഉള്ളില്‍ നിന്ന് പുറത്ത് എത്തിച്ച ശേഷമായിരുന്നു രാമചന്ദ്രന്റെ മരണം.ഇദ്ദേഹത്തിന്റെ ഫാന്‍സി സ്റ്റോറിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് പൊളിഞ്ഞ് വീണ കെട്ടിടത്തിലെ മുറിക്കുള്ളിലാണ്.

കെട്ടിടത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നെന്നും വിവരം. മീഞ്ചന്ത ഫയര്‍ഫോഴ്‌സാണ് തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന രാമചന്ദ്രനെ പുറത്തെത്തിച്ചത്.

Related Topics

Share this story