Times Kerala

കോവിഡ് : ഒമാനിൽ 15പേർ കൂടി മരിച്ചു

 
കോവിഡ് : ഒമാനിൽ 15പേർ കൂടി മരിച്ചു

മസ്‌ക്കറ്റ് : ഒമാനിൽ 451പേർക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 15പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 111,484ഉം, മരണസംഖ്യ 1137ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

418 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 97367 ആയി ഉയർന്നു. 87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിലവില്‍ 480 പേരാണ് ചികിത്സയിലുള്ളത്. 198 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related Topics

Share this story