Times Kerala

ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമം 

 
ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമം 

 

മസ്കറ്റ്: ലഹരി മരുന്നുകൾ ഒമാനിലേക്ക് കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ.കടലിലൂടെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് ട്വീറ്ററിലൂടെ അറിയിച്ചു. മയക്കുമരുന്ന് പ്രതിരോധസേനാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.

15 കിലോഗ്രാം ക്രിസ്റ്റൽ മരുന്നും 5,800 കിലോഗ്രാം ഹെറോയിനും കൈവശം വച്ചിരുന്ന ഏഷ്യൻ വംശജൻ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി സഹകരിച്ചാണ് ഒമാനിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. പ്രതിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിച്ചു.

Related Topics

Share this story