Times Kerala

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; രണ്ട് കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു

 
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; രണ്ട് കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൃത്യത്തിന് ശേഷം പ്രതികള്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി വെമ്പായം അനില്‍ കുമാര്‍, വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്.

വെഞ്ഞാറമ്മൂട് സിഐയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കൃത്യത്തിന് ശേഷം ഉണ്ണി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇവരെ വിളിച്ചിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Related Topics

Share this story