Nature

ഇഡി അന്വേഷണം; കെ.എം.ഷാജിയുടെ വീടും സ്ഥലവും അളന്നു

കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന്റെ ഭാഗമായി കെ.എം. ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ പരിശോധന. എംഎല്‍എയുടെ ചേവായൂരിലെ വീട്ടില്‍ കോഴിക്കോട് നഗരസഭ ഉദ്യോഗസ്ഥര്‍ സ്ഥലവും വീടും അളന്നെടുത്ത് തിരിച്ചുപോയി. തൊട്ടുപിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സംഘമെത്തി. എന്നാല്‍ എംഎല്‍എ സ്ഥലത്തില്ലാതിരുന്നതിനാല്‍ വീട്ടിലേയ്ക്ക് കയറിയില്ല.

കണ്ണൂര്‍ അഴീക്കോട് സ്കൂളിനായി പ്ലസ്ടു ബാച്ച് അനുവദിച്ചതിന് കെ.എം.ഷാജി എംഎല്‍എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇഡിക്ക് ആദ്യഘട്ടത്തില്‍ നല്‍കിയ സ്വത്തുവിവരവും യഥാര്‍ഥത്തിലുള്ള കണക്കും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാനായിരുന്നു പരിശോധന. സ്വത്തിന്‍റെ അളവുകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ എംഎല്‍എയുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം വീണ്ടുമെത്തും.

ഈ കേസില്‍ അഴീക്കോട് സ്കൂള്‍ മാനേജ്മെന്‍റില്‍ നിന്ന് ഇ.ഡി മൊഴിയെടുക്കുകയാണ്. മുന്‍ സ്കൂള്‍ മാനേജരും കമ്മറ്റി അംഗങ്ങളുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ എത്തിയിട്ടുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.