Nature

കവുങ്ങുകള്‍ കരിഞ്ഞുണങ്ങി; മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി

കാസര്‍ഗോഡ്: കവുങ്ങുകള്‍ കരിഞ്ഞുണങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. കനത്ത വേനലില്‍ കവുങ്ങുകള്‍ കരിഞ്ഞുണങ്ങിയതിന്റെ വിഷമത്തിലാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്. ചട്ടഞ്ചാല്‍ മാച്ചിപ്പുറത്തെ മുങ്ങത്ത് കരുണാകരന്‍ നായര്‍ (63) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വേനലില്‍ വെള്ളമില്ലാതെ കവുങ്ങുകള്‍ കരിഞ്ഞുണങ്ങിയിരുന്നു. ഇതിന്റെ വിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യ: കാര്‍ത്യായനി, മക്കള്‍: സുധീഷ്, സുനിത. എന്നിവരാണ് . മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ഏറ്റവും കൂടുതല്‍ കവുങ്ങ് കൃഷിയുള്ള ജില്ലയാണ് കാസര്‍ഗോഡ്. ഭൂരിഭാഗം പേരുടെയും ഉപജീവന മാര്‍ഗമാണ് കവുങ്ങ് കൃഷി. വേനല്‍ ചതിച്ചതോടെ കവുങ്ങുകളെല്ലാം ഉണങ്ങി തുടങ്ങി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.