Times Kerala

ലക്ഷങ്ങള്‍ വിലമതിക്കുന്ന വനം വകുപ്പിന്റെ മുതലുകള്‍ കിടക്കുന്നത് റോഡുവക്കില്‍

 
ലക്ഷങ്ങള്‍ വിലമതിക്കുന്ന വനം വകുപ്പിന്റെ മുതലുകള്‍ കിടക്കുന്നത് റോഡുവക്കില്‍

ഇടുക്കി : ലേലം ചെയ്യല്‍ നടപടി ഇല്ലാത്തതുമൂലം വനം വകുപ്പിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വന്‍ തടികള്‍ റോഡുവക്കില്‍ കിടന്ന് നശിക്കുന്നു. ജില്ല അസ്ഥാനനത്തെ വനമേഖലകളില്‍ കഴിഞ്ഞ പ്രളയകാലത്ത് കടപുഴകി വീണ വന്‍മരങ്ങളാണ് ഇവ . ഒരു വര്‍ഷം ആകാറായിട്ടും ലേലം ചെയ്തു നല്‍കാന്‍ നടപടി ആകാത്തതിനാല്‍ ലക്ഷകണക്കിന് രൂപയുടെ തടികളാണ് കാട്ടിലും റോഡുവക്കിലും കിടന്ന് നശിക്കുന്നത്.ഇടുക്കി കുളമാവ് റോഡുവക്കിലും, ഇടുക്കി നേര്യമംഗലം റോഡ് സൈഡുകളിലുമാണ് വന്‍ തടികള്‍ വിണ് കിടക്കുന്നത്. മാസങ്ങളായി കിടക്കുന്ന തടികള്‍ വെയിലും മഴയും ഏറ്റ് നശിച്ചു കൊണ്ട് ഇരിക്കുകയാണ്. കടപുഴകി വീണ മരങ്ങളില്‍ നല്ല വില ലഭിക്കുന്ന ഘനമരങ്ങളും ഉണ്ട്.ഇത് അതാതു സ്ഥലത്തു വച്ച്‌ ലേലം ചെയ്തു നല്‍കിയാല്‍ ലക്ഷങ്ങളുടെ വരുമാനം സര്‍ക്കാരിന് ലഭിക്കും. വാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന റോഡ് വക്കിലെ തടികള്‍ അടിയന്തരമായ് ലേലം ചെയ്തു നല്‍കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Topics

Share this story