Times Kerala

മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ അ​ന​ധി​കൃ​ത കടന്നു കയറ്റം ; റേ​ഷ​ന്‍ കാ​ര്‍​ഡ് ഉടമകള്‍ക്കെതിരെ ​നട​പ​ടി​ ശ​ക്ത​മാ​ക്കും

 
മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ അ​ന​ധി​കൃ​ത കടന്നു കയറ്റം ; റേ​ഷ​ന്‍ കാ​ര്‍​ഡ് ഉടമകള്‍ക്കെതിരെ ​നട​പ​ടി​ ശ​ക്ത​മാ​ക്കും

മ​ല​പ്പു​റം: ജില്ലയില്‍ കാര്‍ഡിലെ വ​സ്തു​ത​ക​ള്‍ മ​റ​ച്ചു വ​ച്ച്‌ അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ കടന്നേറിയ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി. ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ കയറിയ 118 കാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ത്തി പൊ​തു​വി​ഭാ​ഗ​ത്തി​ല​ക്ക് മാ​റ്റി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ ന​ട​ക്കു​ന്ന​ത്.അ​ന​ര്‍​ഹ​രെ​ന്നു ക​ണ്ടെ​ത്തി​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും 1000 ച​തു​ര​ശ്ര അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വി​സ്തീ​ര്‍​ണ​മു​ള്ള വീ​ടു​ക​ളും നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കൈവശം ഉ​ള്ള​വ​രാ​ണ്. കൂ​ടാ​തെ സ​ര്‍​ക്കാ​ര്‍ ജോ​ലി​യു​ള്ള​വ​രും സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍​കാ​രും അ​ന​ധി​കൃ​ത​മാ​യി മു​ന്‍​ഗ​ണനാ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ല്‍ തെളിഞ്ഞു . മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ന​ര്‍​ഹ​ര്‍​ക്ക് ല​ഭി​ച്ച കാ​ര്‍​ഡു​ക​ള്‍ സ്വ​മേ​ധ​യാ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. വ​സ്തു​ത​ക​ള്‍ മ​ന:​പൂ​ര്‍​വം മ​റ​ച്ചു​വ​ച്ച്‌ ബോ​ധ​പൂ​ര്‍​വം ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പൊ​തു​വി​ത​ര​ണ രം​ഗ​ത്തെ സം​ശ​യ​ങ്ങ​ള്‍ ,പ​രാ​തി​ക​ള്‍ എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് 1967 എ​ന്ന ട്രോ​ള്‍ ഫ്രീ ​ന​ന്പ​റി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ വി​ളി​ക്കാവുന്നതാണ് .

Related Topics

Share this story