Times Kerala

മലയാള സിനിമയില്‍ സ്വന്തമായൊരു മാര്‍ക്ക് രേഖപ്പെടുത്തിയ മാന്‍ വിത്ത് എ സ്കാര്‍..;നടന്‍ ജോജു ജോര്‍ജിന് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍.!

 
മലയാള സിനിമയില്‍ സ്വന്തമായൊരു മാര്‍ക്ക് രേഖപ്പെടുത്തിയ മാന്‍ വിത്ത് എ സ്കാര്‍..;നടന്‍ ജോജു ജോര്‍ജിന് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍.!

ജോജു ജോര്‍ജിന് പിറന്നാളാശംസകളുമായി കുഞ്ചാക്കോ ബോബന്‍. മലയാളം സിനിമാ മേഖലയില്‍ തന്റേതായ മുദ്ര സൃഷ്ടിച്ച വ്യക്തിക്ക് പിറന്നാളാശംസകള്‍ എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മകനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

‘മലയാളം സിനിമാ മേഖലയില്‍ തന്റേതായ മുദ്രപതിപ്പിച്ച, ഇപ്പോള്‍ മറ്റ് ഭാഷകളിലും ഇതാവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍.

പിന്നെ, നായാട്ടിലെ മണിയന്‍ പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

Related Topics

Share this story