Times Kerala

കെവിന്‍ വധക്കേസ്; സാ​ക്ഷി​യെ മ​ര്‍​ദ്ദി​ച്ച പ്ര​തി​ക​ളുടെ ജാമ്യം റദ്ദാക്കി

 
കെവിന്‍ വധക്കേസ്; സാ​ക്ഷി​യെ മ​ര്‍​ദ്ദി​ച്ച പ്ര​തി​ക​ളുടെ ജാമ്യം റദ്ദാക്കി

കോട്ടയം: കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ സാ​ക്ഷി​യെ മ​ര്‍​ദ്ദി​ച്ച പ്ര​തി​ക​ളുടെ ജാമ്യം റദ്ദാക്കി. കേ​സി​ലെ മു​പ്പ​ത്തി​യേ​ഴാം സാ​ക്ഷി രാ​ജേ​ഷി​നെ മ​ര്‍​ദ്ദി​ച്ച മ​നു, ഷി​നു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് മ​നു. 13-ാം പ്ര​തി​യാ​ണ് ഷി​നു. കോ​ട​തി​യി​ല്‍ സാ​ക്ഷി പ​റ​യ​രു​തെ​ന്ന് ഭീഷണിപ്പെടുത്തിയായിരുന്നു രാജേഷിനെ മര്‍ദ്ദിച്ചത്.രാജേഷിനെ മര്‍ദ്ദിച്ച കേസില്‍ പു​ന​ലൂ​ര്‍ പോ​ലീ​സ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. ത​ട്ടി​ക്കൊ​ണ്ട് പോ​ക​ല്‍, സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​ ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Related Topics

Share this story