Times Kerala

മംമ്ത മോഹൻദാസ് ചലച്ചിത്രനിർമ്മാണരംഗത്തേക്ക്.!

 
മംമ്ത മോഹൻദാസ് ചലച്ചിത്രനിർമ്മാണരംഗത്തേക്ക്.!

നടിയായും പിന്നണിഗായികയായും തിളങ്ങുന്ന താരമാണ് മംമ്ത മോഹൻദാസ്.ഇപ്പോളിതാ ചലച്ചിത്രനിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുകയാണ് താരം.മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്.

എന്റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. അനുഗ്രഹവും പിന്തുണയും ആവശ്യമാണ്.

എന്റെ കുടുംബത്തിനും എന്റെ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. വിശദാംശങ്ങൾ പിന്നാലെ.’ മംമ്ത ഫേസ്ബുക്കിൽ കുറിച്ചു.

 

Related Topics

Share this story