Times Kerala

അല്‍ഫോണ്‍സ്- ഫഹദ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.!

 
അല്‍ഫോണ്‍സ്- ഫഹദ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.!

ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാട്ട്’.സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ സംഗീതം തയ്യാറാക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്.

യുജിഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സിനിമയിലെ മറ്റ് അഭിനേതാക്കാളെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സീ യു സൂൺ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകർക്കായി ഒരുക്കിയ ഫഹദ് ചിത്രം.

Related Topics

Share this story