Times Kerala

26 ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

 
26 ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

 

തിരുവനന്തപുരം :ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

ടൂറിസം രംഗത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ 26 ടൂറിസം പദ്ധതികള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിനു സമര്‍പ്പിക്കും. വിനോദസഞ്ചാരമേഖലയുടെ കൊവിഡാനന്തര തിരിച്ചുവരവിന് ഇവ ഊര്‍ജ്ജം പകരുമെന്നും മന്ത്രി പറഞ്ഞു.

Related Topics

Share this story