Times Kerala

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8466 പേര്‍ക്കെതിരെ

 
മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8466 പേര്‍ക്കെതിരെ

 

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 8466 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 71 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ മൂന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ 10, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ 26, തൃശൂര്‍ സിറ്റി രണ്ട്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 12, പത്തനംതിട്ട ഏഴ്, ആലപ്പുഴ 30, തൃശൂര്‍ സിറ്റി 10, തൃശൂര്‍ റൂറല്‍ അഞ്ച്, പാലക്കാട് അഞ്ച്, മലപ്പുറം രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

 

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1773 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 588 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Related Topics

Share this story