Times Kerala

കുവൈത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേര്‍ക്ക്

 
കുവൈത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേര്‍ക്ക്

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 813 പേര്‍ക്ക്. ഇതോടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 118531 ആയി.718 പേര്‍ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 109916 ആയി. ആകെ 7894 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. രോഗബാധയെതുടര്‍ന്നു ഇന്ന് 7 പേര്‍ കൂടി മരിച്ചു.

ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 721 ആയി. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 130 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7560 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 849662 ആയി.

Related Topics

Share this story