Nature

പെന്‍സില്‍വാനിയ ആർക്കൊപ്പം?; സംസ്ഥാനങ്ങളിൽ കനത്ത പോരാട്ടം

വാഷിങ്ടന്‍: യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് 14 ദിവസം ബാക്കി നിൽക്കെ സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തിയേറുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇരു ക്യാംപുകളുടെയും പ്രചാരണം നടക്കുന്നത്. 2.80 കോടി പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. കനത്ത പോരാട്ടം നടക്കുന്ന പെന്‍സില്‍വാനിയയില്‍ ഭാര്യ മെലനിയയുമൊത്താണ് ഡോണള്‍ഡ് ട്രംപ് പ്രചാരണത്തിനെത്തിയത്.

2016ല്‍ ട്രംപിനെ പിന്തുണച്ച സംസ്ഥാനം ഇക്കുറി ഒപ്പം നില്‍ക്കുമെന്ന് ട്രംപ് ക്യാംപിന് ഉറപ്പില്ല. ജന്മനാട്ടില്‍ ജോ ബൈഡന്‍ 8 പോയിന്‍റെങ്കിലും മുന്നിലാണെന്നാണ് ഏറ്റവും പുതിയ സര്‍വേ റിപ്പോർട്ട്. കഴിഞ്ഞ തവണ ട്രംപിനൊപ്പം നിന്ന തൊഴിലാളി വര്‍ഗത്തിന്‍റെ പിന്തുണ ഉറപ്പിക്കാനാണു ബൈഡന്‍റെ ശ്രമം. പോളിങ്ങിന്‍റെ മൂന്നാം ദിവസം എത്തുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കാം എന്ന സുപ്രീംകോടതി ഉത്തരവ് പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് തിരിച്ചടിയായി.

നേരത്തേ വോട്ടു ചെയ്യാനുള്ള അവകാശം ഏറ്റവുമധികം പേര്‍ പ്രയോജനപ്പെടുത്തിയതും ഈ തിരഞ്ഞെടുപ്പിലാവുമെന്നാണു സൂചന. വ്യാഴാഴ്ച നടക്കുന്ന അവസാന സ്ഥാനാര്‍ഥി സംവാദത്തിനുള്ള തയാറെടുപ്പിലാണ് ഇരു സ്ഥാനാര്‍ഥികളും. അമേരിക്കന്‍ കുടുംബങ്ങള്‍, വംശീയത, കാലാവസ്ഥാ വ്യതിയാനം, ദേശീയ സുരക്ഷ, നേതൃത്വം എന്നിവയാണ് അവസാന സംവാദത്തിലെ വിഷയങ്ങള്‍.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.