Nature

സപ്ലൈകോ ഓണ്‍ലൈന്‍ വിൽപന 23 മുതല്‍ ആരംഭിക്കുന്നു; 5 ജില്ലകളില്‍ സൗകര്യം

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ ഓണ്‍ലൈന്‍ വിൽപന ആരംഭിക്കുന്നു. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി 21 വില്‍പന ശാലകളിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ആദ്യപടി ഓണ്‍ലൈന്‍ സൗകര്യം ലഭിക്കുക.

തിരുവനന്തപുരത്ത് നാലും, കൊല്ലത്തും പത്തനംതിട്ടയിലും ഓരോന്നും, എറണാകുളത്ത് ഏഴും, തൃശൂരില്‍ നാലും കോഴിക്കോട് നാലും വിൽപനശാലകളിലാണ് ഈ സൗകര്യം ഉണ്ടാകുക. 23 മുതല്‍ സൗകര്യം ലഭ്യമാകുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം: ഹൈപ്പര്‍ മാര്‍ക്കറ്റ് വഴുതക്കാട്, പീപ്പിള്‍ ബസാര്‍ ഫോര്‍ട്ട്, ഇന്‍ ആന്‍ഡ് ഔട്ട് ആല്‍ത്തറ, പീപ്പിള്‍ ബസാര്‍ ശ്രീകാര്യം

കൊല്ലം: പീപ്പിള്‍ ബസാര്‍ കൊല്ലം

പത്തനംതിട്ട: പീപ്പിള്‍ ബസാര്‍ അടൂര്‍

എറണാകുളം: ഹൈപ്പര്‍ മാര്‍ക്കറ്റ് ഗാന്ധിനഗര്‍, പീപ്പിള്‍ ബസാര്‍ പനമ്പിള്ളി നഗര്‍, സൂപ്പര്‍ മാര്‍ക്കറ്റ് വൈറ്റില, സൂപ്പര്‍ മാര്‍ക്കറ്റ് ഡിഎച്ച് റോഡ്, സൂപ്പര്‍ മാര്‍ക്കറ്റ് ഇരുമ്പനം, സൂപ്പര്‍ മാര്‍ക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പര്‍ മാര്‍ക്കറ്റ് പിറവം.

തൃശൂര്‍: പീപ്പിള്‍ ബസാര്‍ തൃശൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് പെരുംമ്പിളാശ്ശേരി, സൂപ്പര്‍ മാര്‍ക്കറ്റ് മണ്ണുത്തി, സൂപ്പര്‍ മാര്‍ക്കറ്റ് ഒല്ലൂര്‍,

കോഴിക്കോട്: പീപ്പിള്‍ ബസാര്‍ കോഴിക്കോട്, സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവ്, സൂപ്പര്‍ മാര്‍ക്കറ്റ് ചെറുവണ്ണൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് കോവൂര്‍.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.