Nature

ആയുർവേദ സിദ്ധ യുനാനി വിഭാഗങ്ങളുടെ സമഗ്ര വികസനം: നിർദ്ദേശങ്ങൾ സമർപ്പിക്കാം

തിരുവനന്തപുരം; ആയുർവേദ സിദ്ധ യുനാനി ഔഷധങ്ങളിൽ ചേർക്കുന്ന അസംസ്‌കൃത ഔഷധങ്ങളുടെ (അങ്ങാടി പച്ചമരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കാൻ ഡ്രഗ്സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറെടുക്കുന്നു. ഇതിലേക്കായി പൊതുജനങ്ങൾക്കും പ്രായോഗിക പരിജ്ഞാനമുള്ളവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ മാസം 31നു മുമ്പ് സമർപ്പിക്കാം. വിലാസം: ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം), ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ (ആയുർവേദം) കാര്യാലയം, ആരോഗ്യഭവൻ, എം.ജി. റോഡ്, തിരുവനന്തപുരം-695001, ഇ-മെയിൽ: [email protected] ഫോൺ: 0471-2335393.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.