Nature

Nature

ഹോക്കി താരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഝാർഖണ്ഡ് സർക്കാർ

റാഞ്ചി : കായിക താരങ്ങളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഝാർഖണ്ഡ് സർക്കാർ. ഹോക്കി താരങ്ങളായ വിനോദ് എക്ക, രാഹുൾ തിർക്കി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഗുംലയിലെ ഖുർസുത ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശവാസികളാണ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇരുവരുടെയും ദേഹത്ത് മുറിവേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂർത്ത ആയുധങ്ങൾ ഉപയോഗിച്ച് ഇവരെ ആക്രമിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ഗോവയിലെ കശുവണ്ടി പ്ലാന്റിലെ ജീവനക്കാരനാണ് എക്ക. കൊറോണ വ്യാപനത്തെ തുടർന്ന് ഫെബ്രുവരിയിലാണ് എക്ക ഝാർഖണ്ഡിലെത്തിയത്. ഡൽഹിൽ ജോലി ചെയ്തുവരികയാണ് തിർക്കി. പാർട്ടിയിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ശനിയാഴ്ച തിർക്കി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് മാതാപിതാക്കൾ പറയുന്നു. ശേഷം തിർക്കിയെ കുറിച്ച് യാതൊരു വിവരം ഉണ്ടായിരുന്നില്ല. ഇതേ ദിവസം തന്നെ ഹോക്കി കളിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് എക്ക വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് വിവരം.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.