Nature

Nature

ബിഹാറിൽ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടന പത്രിക

പട്‌ന : ബിരുദാനന്തര ബിരുദ തലംവരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബിഹാറില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക . നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ ഈ വാഗ്ദാനം.

എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുമെന്നും കാര്‍ഷിക കടങ്ങളും വൈദ്യുതി ബില്‍ കുടിശികയും എഴുതിത്തള്ളുമെന്നും കൃഷിക്കുവേണ്ടി ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്‌യുന്നു . കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ പഞ്ചാബിലേതിന് സമാനമായ നിയമ നിര്‍മാണം നടത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് നേതാക്കള്‍ പറഞ്ഞു . മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഡോ. രാജേന്ദ്ര പ്രസാദ് വൃദ്ധ് സമ്മാന്‍ യോജന, രാജീവ് ഗാന്ധി കൃഷി ന്യായ് യോജന എന്നീ പദ്ധതികൾ നടപ്പാക്കുമെന്നും പത്രികയിൽ വാഗ്ദനം ചെയ്യുന്നു.

രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ഇടതുപാര്‍ട്ടികള്‍ എന്നിവയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.