Times Kerala

കൊലൈയുതിര്‍ കാലത്തിലെ പുതിയ പോസ്റ്റര്‍പുറത്തിറങ്ങി

 
കൊലൈയുതിര്‍ കാലത്തിലെ പുതിയ പോസ്റ്റര്‍പുറത്തിറങ്ങി

നയന്‍താര നായികായായെത്തുന്ന ഏറ്റവും പുതിയ ചിത്രം കൊലൈയുതിര്‍ കാലത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചക്രി തോലതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലര്‍ ആണ്. മിസ്റ്റര്‍ ലോക്കലിന് ശേഷം നയന്‍താര നായികയായി എത്തുന്ന ചിത്രമാണിത്.ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.പ്രതാപ് പോത്തന്‍,ഭൂമിക ചൗള, നിക്കോളാസ് ഹാരിസ്, റിച്ചാര്‍ഡ് ബാങ്ക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മതിയലകന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രം ജൂണ്‍ 14-ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story