Times Kerala

വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ലിയോണിന്

 
വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ലിയോണിന്

ലണ്ടന്‍ : തുടര്‍ച്ചയായി നാലാം വര്‍ഷവും ചമ്ബയ്ന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ലിയോണ്‍. ബാഴ്‌സലോണയെ ആണ് ഫ്രഞ്ച് ക്ലബ്ബായ ലിയോണ്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിയോണ്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ചത്.ഒന്നാം പകുതിയില്‍ തന്നെ ലിയോണ്‍ ആദ്യ മൂന്ന് ഗോളുകള്‍ നേടി. 14,19,30 മിനിറ്റുകളില്‍ അവര്‍ ആദ്യ മൂന്ന് ഗോളുകള്‍ നേടി. അദ ഹെകര്‍ബര്‍ഗിന്റെ ഹാട്രിക്കിന്റെ മികവിലാണ് ലിയോണ്‍ കിരീടം സ്വന്തമാക്കിയത്. അസിസാറ്റ് ഒഷോല ആണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ഒരു ഗോള്‍ നേടിയത്.

Related Topics

Share this story