Nature

കോവിഡ് പ്രതിരോധ വാക്സിനേഷനുള്ള മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രം 

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനേഷനുള്ള മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ആദ്യഘട്ടം വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് സർക്കാർ തയ്യാറാക്കിയത്. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കോവിഡ് പ്രതിരോധത്തിന്‍റെ മുന്നണി പോരാളികൾക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര സംസ്ഥാന പോലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഉള്ളത്. വാക്സിന്‍ ലഭ്യമായാല്‍ ജനുവരി മുതൽ ജുലൈ വരെയാകും ആദ്യ ഘട്ട വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നത്.

വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനായി നിലവില്‍ 28000 കോള്‍ഡ് സ്റ്റോറേജുകളുണ്ട്.  കൂടുതല്‍ സംഭരണ ശാലകള്‍ ഒരുക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.