Nature

കോവിഡ് പരിശോധനയ്ക്കായി ഐഐടി ഖരഗ്പുര്‍ വികസിപ്പിച്ച ഉപകരണത്തിന് ഐസിഎംആര്‍ അംഗീകാരം

ഖരഗ്പുര്‍: ഐഐടി ഖരഗ്പുര്‍ വികസിപ്പിച്ച കോവിഡ് പരിശോധനാ ഉപകരണമായ കോവിറാപ്പിന് ഐസിഎംആര്‍ അംഗീകാരം നല്‍കി. ഐസിഎംആര്‍ അംഗീകൃത ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയ്ക്ക് ശേഷമാണ് കോവിറാപിന് അംഗീകാരം നല്‍കിയത്. ലളിതമായ പരിശോധനാ രീതി, കുറഞ്ഞ ചെലവ്, കുറഞ്ഞ സമയം, കൃത്യമായ പരിശോധനാഫലം എന്നിവയാണ് ഐസിഎംആര്‍ പരിശോധിച്ചത്.

കോവിറാപിലൂടെ കൃത്യമായ പരിശോധനാഫലം ലഭിക്കുമെന്നും പരിശോധനയ്ക്ക് 500 രൂപ വീതമാണ് ഈടാക്കുകയെന്നും ഐഐടി ഡയറക്ടറായ പ്രൊഫ. വി.കെ തിവാരി പറഞ്ഞു. ഇതിനോടകം നിരവധി കമ്പനികള്‍ ഉപകരണത്തിന്റെ ലൈസന്‍സിങ് നടപടികള്‍ക്കായി ഐഐടിയെ സമീപിച്ചെന്നും അദ്ദേഹം അറിയിച്ചു. പ്രൊഫ.സുമന്‍ ചക്രബര്‍ത്തി, ഡോ. അരിന്തം മൊണ്ഡാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഉപകരണം വികസിപ്പിച്ചതിനു പിന്നിലുള്ളവര്‍.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.