Times Kerala

സഹിക്കുന്നതിനും പരിധിയില്ലേ.,എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്, മദ്യം കുടിക്കാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി..;വനിത വിജയകുമാർ

 
സഹിക്കുന്നതിനും പരിധിയില്ലേ.,എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്, മദ്യം കുടിക്കാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി..;വനിത വിജയകുമാർ

വിവാഹ ജീവിതത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്നിറക്കി വിട്ടുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു വനിതാ.

വനിതയുടെ വാക്കുകൾ ഇങ്ങനെ..

സത്യത്തിൽ ഞാൻ പീറ്ററിനെ കാണുമ്പോൾ ബാച്ചിലറാണ്. വിവാഹം കഴിഞ്ഞയാളാണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ എന്റെ കുട്ടികൾ സത്യാമായി പറയുകയാണ് അദ്ദേഹത്തെ പ്രണയിക്കുകയില്ലായിരുന്നു. പരസ്പരം ഇഷ്ടമായതോടെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചത്. എനിക്കും ഒരു പാർട്ണർ വേണമെന്നും തോന്നി. പീറ്ററുമായി നല്ല ബന്ധമാണ് ഞാനും മക്കളുമായി ഉണ്ടായിരുന്നത്. അടുത്തിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം വന്നതാണ് ആ രോ​ഗം.

പക്ഷെ, അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം. ഒരുദിവസം ചുമച്ച്‌ ചുമച്ച്‌ ചോര തുപ്പി. വീണ്ടും ആശുപത്രിയിലേയ്ക്ക്, അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യിൽ ഉണ്ട്. ഐസിയുവിൽ ഒരാഴ്ച കിടന്നിരുന്നു, പിന്നേം കുടിച്ച്‌ ലക്കുകെട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച്‌ എന്താണ് പ്രശ്നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുൻഭാര്യയ്ക്കും ആ കുട്ടികൾക്കും വേണ്ടിയെങ്കിലും ഇത് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നിട്ടും പക്ഷേ, നിർത്താൻ തയാറായില്ല. ഇതിന്റെ പേരിൽ തർക്കമുണ്ടായി. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാൽ കഴിയുന്നതുപോലെ നോക്കി. ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാൽ ഫോണും എടുക്കില്ല. അസിസ്റ്റന്റ്സ് വന്നാണ് അദ്ദേഹത്തെ തിരിച്ച്‌ വീട്ടിലെത്തിച്ചത്. തനിയെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത് എന്നാണ് തോന്നുന്നത്.

ഇന്ന്പക്ഷേ എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്, ഞാൻ ഒരു കുടുംബം തകർത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാൾക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവൻ വേദനകളിലായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളിൽ ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നു, ചിരിച്ച്‌ കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങൾ മാധ്യമങ്ങൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാൻ മറച്ച്‌ വക്കാൻ ആ​ഗ്രഹിക്കുന്നില്ല.

Related Topics

Share this story