Times Kerala

ഇഷ്‌ക്കിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

 
ഇഷ്‌ക്കിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

ഷെയ്ന്‍ നിഗം നായകനായി എത്തിയ പുതിയ ചിത്രമാണ് ഇഷ്‌ക്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘പറയുവാന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങുന്നത്. സിദ് ശ്രീറാം ആദ്യമായി മലയാളത്തില്‍ പാടിയ ഗാനമാണിത്. സിദ് ശ്രീറാമും, നേഹയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.നവാഗതനായ അനുരാജ് മനോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ ശീതള്‍ ആണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രതീഷ് രവിയാണ് ചിത്രത്തിന്റെ രചന, ചിത്രം നിര്‍മിച്ചിരിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നാണ്.

Related Topics

Share this story