Times Kerala

എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്, ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഇത്രയധികം വിരോധമുണ്ടാക്കിയത്; വിജയ് യേശുദാസ്

എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്, ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഇത്രയധികം വിരോധമുണ്ടാക്കിയത്; വിജയ് യേശുദാസ്

മലയാള സിനിമയില്‍ ഇനി പാടില്ല എന്ന് ​ഗായകന്‍ വിജയ് യേശുദാസ് അഭിമുഖത്തിൽ പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തെറ്റായ തലക്കെട്ടുകളുടെ പ്രേരണയിലാണ് നെ​ഗറ്റീവ് അഭിപ്രായങ്ങള്‍ ഉയര്‍ന്നതെന്ന് പറയുകയാണ് ​വിജയ്.

“ആ അഭിമുഖം പൂര്‍ണ്ണമായി വായിക്കുകയാണെങ്കില്‍ ഞാന്‍ ഒരു വലിയ പ്രശ്നത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഓണ്‍ലൈനില്‍ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്, അവര്‍ക്കൊപ്പം ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും. സിനിമയില്‍ നിന്നും പിന്നണി ​ഗാനരം​ഗത്തു നിന്നും എന്റെ സാന്നിധ്യം കുറയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു.‌ അത് മാത്രമല്ല സം​ഗീതം. മലയാളത്തിലെ സ്വതന്ത്ര സം​ഗീത മേഖലയില്‍ ഞാന്‍ സജീവമാകും”, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.

Related Topics

Share this story