Nature

യുപിയിലെ കർഷകർ ഇപ്പോഴും ഉൽപന്നങ്ങൾ താങ്ങുവിലയേക്കാൾ താഴ്​ന്ന നിരക്കിൽ​ വിൽക്കാൻ നിർബന്ധിതരാകുന്നു: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കർഷകർ ഇപ്പോഴും തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ താങ്ങുവിലയേക്കാൾ കുറഞ്ഞ നിരക്കിൽ​ വിൽക്കാൻ നിർബന്ധിതരാകുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രസർക്കാർ കർഷകരെ പരിഗണിക്കുന്നില്ലെന്നും കർഷകരുടെ താത്പര്യത്തിന് വിരുദ്ധമായാണ്​ ബില്ലുകൾ പാസാക്കിയതെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

യുപിയിലെ മിക്കവാറും സ്ഥലങ്ങളിലും കർഷകർ ഇപ്പോഴും അവരുടെ ധാന്യങ്ങൾ താങ്ങുവിലയേക്കാൾ താഴ്​ന്ന നിരക്കിൽ​ വിൽക്കാൻ നിർബന്ധിതരാകുന്നു. ധാന്യത്തിന്​ താങ്ങുവില 1,868 ആയിരിക്കെ കർഷകർ 800രൂപയയിലധികം കുറച്ച്​ ക്വിൻറലിന് 1,000 മുതൽ 1,100 രൂപ വരെ വാങ്ങിയയാണ്​ വിൽക്കുന്നത്​. എന്നാൽ താങ്ങുവില കൂടി ഒഴിവാക്കിയാൽ അവരുടെ അവസ്ഥ എന്താകുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.