Times Kerala

മഞ്ഞപ്പടയുടെ പുതിയ കോച്ചായി ഷറ്റോരിയെ നിയമിച്ചു

 
മഞ്ഞപ്പടയുടെ പുതിയ കോച്ചായി ഷറ്റോരിയെ നിയമിച്ചു

കൊച്ചി : നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍കോ ഷറ്റോരി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റു. നെലോ വിന്‍ഗാദയുടെ പകരക്കാരനായാണ് ഷറ്റോരിയെ നിയമിച്ചത്. അടുത്ത ഐ.എസ്.എല്‍ സീസണില്‍ എല്‍കോ ഷറ്റോരിയുടെ നേതൃത്വത്തിലായിരിക്കും കേരളം ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ഇറങ്ങുന്നത്. ഈസ്റ്റ് ബംഗാള്‍, പ്രയാ ഗ് യുണൈറ്റഡ് തുടങ്ങിയ ഐ-ലീ ഗ് ക്ലബുകളെ നെതര്‍ലന്‍ഡ്സുകാരനായ ഷറ്റോരി പരിശീലിപ്പിച്ചിട്ടുണ്ട്.

 

 

Related Topics

Share this story