Times Kerala

അയൽവാസികളായ സ്ത്രീകൾക്ക് നേരെ 58കാരന്റെ നഗ്നതാ പ്രദർശനം; കേസെടുത്തപ്പോൾ ആത്മഹത്യാശ്രമം

 
അയൽവാസികളായ സ്ത്രീകൾക്ക് നേരെ 58കാരന്റെ നഗ്നതാ പ്രദർശനം; കേസെടുത്തപ്പോൾ ആത്മഹത്യാശ്രമം

കോട്ടയം: അയല്‍ വാസികളായ സ്ത്രീകളെ നോക്കി നഗ്നതാ പ്രദര്‍ശനം നടത്തിയ 58 കാരനെതിരെ കേസ്.അതേസമയം, പോലീസ് കേസെടുത്തതറിഞ്ഞ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയാൾ വീട്ടുകാർ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നൊഴുകിയ ഇയാളെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം കോതനല്ലൂരിലാണ് സംഭവം നടന്നത്.സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് നോക്കി നഗ്നതാ പ്രദര്‍ശനവും അസഭ്യവര്‍ഷം ചൊരിയലും ഇയാളുടെ പതിവായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസവും രാവിലെ പതിവുപോലെ ഇത് അരങ്ങേറിയപ്പോള്‍ സ്ത്രീകള്‍ തന്നെ ഇത് മൊബൈല്‍ ഫോണില്‍ പകസർത്തുകയും. തുടര്‍ന്ന് കടുത്തുരുത്തി പൊലീസില്‍ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇയാള്‍ വിഷം കഴിക്കുകയും പരാതിക്കാരിയുടെ വീട്ടിൽ ചെന്ന് കൈഞരമ്പ് മുറിക്കുകയുമായിരുന്നു. രക്തം വാർന്ന് അവശ നിലയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Topics

Share this story