Times Kerala

സൗദിയിൽ കോവിഡ് ബാധിച്ച് 16മരണം കൂടി

 
സൗദിയിൽ കോവിഡ് ബാധിച്ച് 16മരണം കൂടി

 

റിയാദ് : സൗദിയിൽ ചൊവ്വാഴ്ച്ച 385 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 342,968ഉം, മരണസംഖ്യ 5217ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 375പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 329,270 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. നിലവിൽ 8481 പേരാണ് ചികിത്സയിലുള്ളത്. 840 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ മദീനയിലാണ് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത്.

 

യുഎഇയിൽ ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 1077 പേർക്ക് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് രോഗികൾ വീണ്ടും ആയിരം കടന്നത്. നാല് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,17,594ഉം, അകെ മരണം 470ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1502പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,10,313 ആയി ഉയർന്നു. നിലവിൽ 6,811 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,12,196 പേർക്ക് കോവിഡ് പരിശോധനകൾ നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.

Related Topics

Share this story