Times Kerala

വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി

 
വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി

കാസർകോട്: കോൺഗ്രസ് നേതാവും വയനാട് മണ്ഡലത്തിന്റെ എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വയനാടിന്റെ ലോക്സഭാംഗം എന്നല്ലാതെ മറ്റൊരു ചുമതലയും ഇല്ലാത്ത രാഹുൽ ഗാന്ധി അത് നിർവഹിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

കാസർകോട് ബി ജെ പി ജില്ല ഓഫീസിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഈ പരാമർശം. കോവിഡ് ലോക്ക് ഡൗൺ കാലത്ത് ബി ജെ പി പ്രവർത്തകർ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ വിവരിക്കുന്ന ഇ – ബുക്ക് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Topics

Share this story