Times Kerala

മിമിക്രി കലാകാരൻ പ്രശാന്ത് കാഞ്ഞിരമറ്റത്തിന് കോവിഡ് സ്ഥിരീകരിച്ചു

 
മിമിക്രി കലാകാരൻ പ്രശാന്ത് കാഞ്ഞിരമറ്റത്തിന് കോവിഡ് സ്ഥിരീകരിച്ചു

കോമഡി പ്രോഗ്രാമിലൂടെ പ്രിയങ്കരനായ പ്രശാന്ത് കാഞ്ഞിരമറ്റത്തിന് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് ഉച്ചയോടെ വന്ന കോവിഡ് പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റീവായതായി ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഷൂട്ടിംഗ് സൈറ്റിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നതെന്ന് അദ്ദേഹംമാധ്യമങ്ങളോട് വ്യക്തമാക്കി . രോഗലക്ഷണങ്ങൾ ഒന്നും പ്രകടമായിട്ടില്ലെങ്കിലും അദ്ദേഹം എറണാകുളത്തെ വീട്ടിൽ ഐസൊലേഷനിൽ ആണ്.

 

Related Topics

Share this story