Nature

‘പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണം’; ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ യുഎൻ

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിൽ. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷെൽ ബാച്ച്ലെറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, വിദേശസംഭാവന നിയന്ത്രണ ചട്ടത്തിലെ മാറ്റം മനുഷ്യവകാശ സംഘടനകൾക്ക് എതിരെന്ന മനുഷ്യാവകാശ കൗൺസിലിന്റെ പ്രസ്താവന വിദേശകാര്യമന്ത്രാലയം തള്ളി. നിയമഭേദഗതി ഇന്ത്യയുടെ പരമാധികാരത്തിൽ വരുന്ന വിഷയമാണെന്നും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമസംവിധാനവുമുള്ള രാജ്യമാണെന്നും വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.