Times Kerala

തലസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പ്

 
തലസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കുറവന്‍കോണത്തെ എ ടി എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന കാനറാബാങ്ക് അധികൃതരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് പുറത്തായത്. അന്വേഷണത്തിന്റെ ഭാഗമായി എ ടി എമ്മിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എ ടി എം തുറന്ന് പണമെടുക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് അറിയുന്നത്. പുതിയ തട്ടിപ്പ് രീതികള്‍ ഉപയോഗിച്ചാണ് പണം കവര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. പണം നഷ്ടപ്പെടാലും അക്കൗണ്ട് ഉടമയ്ക്ക് മെസേജ് ലഭിക്കില്ല. മാത്രമല്ല അക്കൗണ്ടിലെ മൊത്തം ബാലന്‍സില്‍ കുറവ് കാണിക്കുകയുമില്ലത്രേ. എങ്ങനെയാണ് തട്ടിപ്പ് നടത്തിയെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഉത്തരേന്ത്യന്‍സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

Related Topics

Share this story