Nature

ഐപിഎല്ലിൽ ശിഖര്‍ ധവാന് രണ്ടാമത്തെ സെഞ്ചുറി; റെക്കോർഡ് നേട്ടം

ദുബായ്: പഞ്ചാബിനെതിരെ ഡല്‍ഹി‌യുടെ ശിഖര്‍ ധവാന് സെഞ്ചുറി. 57 പന്തില്‍ നിന്നാണ് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ സെഞ്ചുറി ധവാൻ നേടിയത്. ഐപിഎല്ലില്‍ ആദ്യമായാണ് തുടര്‍ച്ചയായ ഇന്നിങ്സുകളില്‍ ഒരു താരം സെഞ്ചുറി നേടുന്നത്. തുടർച്ചയായ രണ്ടാം സെഞ്ചുറി തികച്ച ധവാന്റെ (61 പന്തിൽ 106*) ബലത്തിലാണ് നിശ്ചിത 20 ഓവറിൽ ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തത്.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്ലെൻ മാക്സ്‌വെൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു ഫോറും ഒരു സിക്സും ഉൾപ്പെടെ 12 റൺസ് നേടി ധവാൻ ഉദ്ദേശം വ്യക്തമാക്കിരുന്നു. 28 പന്തിൽ അർധസെഞ്ചുറി തികച്ച ധവാൻ, നേരിട്ട 57ാം പന്തിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്.

ആദ്യമായാണ് ഐപിഎല്ലിൽ ഒരു താരം തുടർച്ചയായ ഇന്നിങ്സുകളിൽ സെഞ്ചുറി നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയ്ക്കെതിരെയും ധവാൻ സെഞ്ചുറി നേടിയിരുന്നു

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.