Times Kerala

35കാരിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി; പീഡിപ്പിക്കാൻ ഒത്താശ ചെയ്ത സ്ത്രീ അടക്കം നാല് പേർ അറസ്റ്റിൽ

 
35കാരിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി; പീഡിപ്പിക്കാൻ ഒത്താശ ചെയ്ത സ്ത്രീ അടക്കം നാല് പേർ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ ചിത്രകൂട് മേഖലയിൽ 35കാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പീഡിപ്പിക്കാൻ കൂട്ടു നിന്നതിനും ഗൂഢാലോചനയ്ക്കുമാണ് സ്ത്രീ അറസ്റ്റിലായത്.രണ്ട് ദിവസം മുമ്പാണ് പീഡനത്തിനിരയായ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കര്‍വി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയതിന്നു യുവതിയുടെ പരാതിയിൽ പറയുന്നു. അതിനു ശേഷം ഇവിടെ നിന്നും മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ വച്ചും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. ഇതിനു ശേഷം പ്രതികൾ കടന്നു കളയുകയാണുണ്ടായതെന്നും യുവതി പറയുന്നു.യുവതിയുടെ പരാതിയിൽ അഞ്ച് പേരെ പ്രതി ചേർത്താണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. രണ്ട് പേർക്കെതിരെ ബലാത്സംഗക്കുറ്റത്തിനും ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് കേസ്.കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് കർവി പൊലീസ് എസ്എച്ച്ഒ അനിൽ പഥക് അറിയിച്ചത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ബാക്കിയുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story