Times Kerala

ഡൽഹിക്കെതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം

 
ഡൽഹിക്കെതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം

ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് നേടിയത്. ഓപ്പണർ ശിഖർ ധവാൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ഡൽഹിയെ മികച്ച സ്കോറിൽ എത്തിച്ചത്. 61 പന്തുകൾ നേരിട്ട ധവാൻ 12 ബൗണ്ടറിയും മൂന്ന് സിക്സറുകളും സഹിതം 106 റൺസെടുത്ത് പുറത്താവാതെ നിന്നു. ടീമിലെ മറ്റാർക്കും മികച്ച ഇന്നിംഗ്സ് കാഴ്ച വെക്കാനായില്ല.

 

ഇതിനിടെ സ്റ്റോയിനിസ് (9) പുറത്തായിരുന്നു. സ്റ്റോയിനിസിനെ മുഹമ്മദ് ഷമി മായങ്ക് അഗർവാളിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആറാം നമ്പറിൽ ഷിംറോൺ ഹെട്‌മെയർ എത്തി. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ ഹെട്‌മെയറെ (10) ഷമി ക്ലീൻ ബൗൾഡാക്കി. 61 പന്തുകളിൽ 106 റൺസ് നേടിയ ധവാൻ പുറത്താവാതെ നിന്നു.

 

പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.നാലാം വിക്കറ്റിലെത്തിയ മാർക്കസ് സ്റ്റോയിനിസ് സെക്കൻഡ് ഫിഡിലിൻ്റെ റോൾ ഏറ്റെടുത്തപ്പോൾ ധവാൻ ആക്രമണം തുടർന്നു. ആ വില്ലോയിൽ നിന്ന് ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും അനുസ്യൂതം ബൗണ്ടറികൾ പറന്നപ്പോൾ 57 പന്തുകളിൽ ധവാൻ തുടർച്ചയായ രണ്ടാം ഐപിഎൽ സെഞ്ചുറി തികച്ചു. തുടർച്ചയായ രണ്ട് ഇന്നിംഗ്സുകളിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ധവാൻ സ്വന്തമാക്കി.

Related Topics

Share this story