ജപ്പാനിലെ നിഗാത ബിസിനസ് എക്സ്പോയില്‍ വെബിനാറിലൂടെ തിളങ്ങി കേരള ഐടി പാര്‍ക്ക്സ്

കോഴിക്കോട്: ജപ്പാനിലെ പ്രശസ്തമായ നിഗാത ബിസിനസ് എക്സ്പോയില്‍ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതു സംബന്ധിച്ച വെബിനാറില്‍ കേരള ഐടി പാര്‍ക്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് മികച്ച പ്രതികരണം. വെബിനാറില്‍ നടന്ന എട്ട് അവതരണങ്ങളില്‍ ആറെണ്ണവും കേരള ഐടി പാര്‍ക്കില്‍ നിന്നുള്ള കമ്പനികളുടേതായിരുന്നു. കൊവിഡാനന്തര ലോകത്തില്‍ ആവശ്യമായി വരുന്ന സാങ്കേതിക വിദ്യകളില്‍ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയാണ് വെബിനാറില്‍ മുന്നിട്ടു നിന്നത്. ആഡം ഐ കമ്പനിയുമായി ചേര്‍ന്നാണ് കേരള ഐടി പാര്‍ക്സ് ഈ വെബിനാര്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് … Continue reading ജപ്പാനിലെ നിഗാത ബിസിനസ് എക്സ്പോയില്‍ വെബിനാറിലൂടെ തിളങ്ങി കേരള ഐടി പാര്‍ക്ക്സ്