Nature

Nature

”വീഞ്ഞ്, ഒരു വയനാടന്‍ പ്രണയകഥ” മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാവുന്നു

വയനാടിന്റെ ഉള്ളറിഞ്ഞ പ്രണയ കഥ ”വീഞ്ഞ്, ഒരു വയനാടന്‍ പ്രണയകഥ” മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാവുന്നു. ആറു മിനിറ്റിലേറെ നീളുന്ന ആല്‍ബത്തിലൂടെ മനോഹരമായ ഒരു പ്രണയ കഥയാണ് പറഞ്ഞു പോയിരിക്കുന്നു. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ‘വീഞ്ഞു” ടീം ഫസ്റ്റ് ബോട്ടിൽ എന്ന യൂട്യൂബ് ചാനലിലാണ് ഇറക്കിയിരിക്കുന്നത്.

ശ്രീജിത്ത് സഹ്യ, ജൈബിന്‍ ബേബി, രതീഷ് തച്ചനാട്ടില്‍ എന്നിവരാണു വീഞ്ഞ് ഒരു വയനാടന്‍ പ്രണയകഥയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.വിധു പ്രതാപാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുനില്‍ എന്‍. ജെ എഴുതിയ വരികള്‍ക്ക് ടീം ശിവം മ്യൂസിക് ബാന്‍ഡിനു വേണ്ടി എല്‍ദോ സെറഫസ് ഈണം പകര്‍ന്നിരിക്കുന്നു. അഖില്‍ ഡേവിസ് പാെന്മനശേരിയാണ് ആല്‍ബത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. യുട്യൂബ് ഫെയിം അന്നമ്മ ചേടത്തി,സിനി അര്ടിസ്റ്റ് ശ്രീജിത്ത് സഹ്യ, അനിറ്റ ജോര്‍ജ്ജ് ജൈബിൻ ബേബി, A.J മാത്യു, ജോയ് തോമസ് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. അന്നമ്മ ചേടത്തി ആദ്യമായി അഭിനയിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് വീഞ്ഞ് ഒരു വയനാടന്‍ പ്രണയകഥ

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.