Times Kerala

രാഷ്ട്രീയപ്രവര്‍ത്തകരെ പരിഹാസ്യരായി അവതരിപ്പിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് എച്ച്‌ ഡി കുമാരസ്വാമി

 
രാഷ്ട്രീയപ്രവര്‍ത്തകരെ പരിഹാസ്യരായി അവതരിപ്പിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് എച്ച്‌ ഡി കുമാരസ്വാമി

ബെംഗളൂരു: രാഷ്ട്രീയപ്രവര്‍ത്തകരെ പരിഹാസ്യരായി അവതരിപ്പിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി.ഇത്തരം പരിപാടികള്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും കുമാരസ്വാമി ചോദിച്ചു.ഉറക്കം നഷ്ടപ്പെടുത്താന്‍ മാത്രമേ ഇത്തരം പരിപാടികള്‍ സഹായിക്കൂവെന്നും അതിനാല്‍ താന്‍ ഇത്തരം പരിപാടികള്‍ ഒഴിവാക്കുകയാണ് പതിവെന്നും ഇദ്ദേഹം വ്യക്തമാക്കി. മൈസൂരുവില്‍ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കുമാരസ്വാമിയുടെ ഈ അഭിപ്രായം .

Related Topics

Share this story